എന്നെ വിസ്മയിപ്പിച്ച് പരിശുദ്ധ കന്യക

5360
169546

ഒന്നോ രണ്ടോ പേര്‍ എന്റെ നാമത്തില്‍ ഒരുമിച്ച് കൂടുന്നിടത്ത് ഞാന്‍ ഉണ്ടായിരിക്കും എന്ന യേശുനാഥന്റെ ഉറപ്പ്, നമ്മുടെ നഗ്‌നനേത്രങ്ങള്‍കൊണ്ട് കാണാന്‍ സാധി ക്കുന്ന ഒരിടം നിത്യസഹായ ഭവന്‍, ചൊവ്വര. ഇവിടെ എത്തുന്ന ഭക്തസമൂഹം 150 വര്‍ഷങ്ങള്‍ക്ക് മുന്‍പ് 9-ാം പിയൂസ് മാര്‍പ്പാപ്പയില്‍ നിന്നും ദിവ്യരക്ഷക സഭാവൈദീകര്‍ക്ക് കല്‍പ്പിച്ചു നല്‍കിയ അത്ഭുത മാതാവിന്റെ ചിത്രം വണങ്ങി മാധ്യസ്ഥം യാചിച്ച് സന്തോഷത്തോടെ മടങ്ങി പോകുന്ന യാത്ര വളരെയേറെ അത്ഭുതാവഹമാണ്.

കഴിഞ്ഞ 9 ദിവസം ഇവിടെ നടന്ന കുര്‍ബ്ബാനകളിലും നോവേനകളിലും പ്രാര്‍ത്ഥനയിലും പങ്കുചേരാന്‍ എത്തിയത് ആയിരങ്ങളാണ്. പരിശുദ്ധ മാതാവിനെ കൂട്ടുപിടിച്ച് അവകാശപൂര്‍വ്വം യേശുവില്‍ നിന്ന് മാനസികവും ശാരീരികവും ആത്മീയവുമായ സൗഖ്യം നേടി പോകുവന്നവര്‍ വളരെയേറെയാണ് എന്നുള്ളത് അവരുടെ തന്നെ സാക്ഷ്യങ്ങളില്‍ നിന്നും വ്യക്തമാണല്ലോ. ഇതിന് തെളിവാണ് ഓരോ ദിവസവും കൂടികൂടിവരുന്ന ഭക്തജനതിരക്ക.് നിത്യസഹായ മാതാവിന്റെ തിരുനാള്‍ ദിനം (10-ാം ദിവസം) കോരിചൊരിയുന്ന മഴയെപോലും അവഗണിച്ചെത്തിയ മഹാജന സമൂഹത്തിന് ദൈവം കാണിച്ച കാരുണ്യം, പ്രധാന പ്രദക്ഷിണ സമയത്തും നേര്‍ച്ച ഊണുസമയത്തും മഴയെ മാറ്റി നിര്‍ത്തി തെളിഞ്ഞ കാലാവസ്ഥ നല്‍കിയെന്നാതണ്. ആയിരങ്ങള്‍ മാതാവിന്റെ നേര്‍ച്ചയൂണ് കഴിക്കുകയും, വീട്ടില്‍ നിന്ന് വരാന്‍ സാധിക്കാത്തവര്‍ക്ക് നേര്‍ച്ചക്കായി ഭക്ഷണം കൊണ്ടുപോവുകയും ചെയ്തു.

ഈ ലോകത്തിന്റെ ലൗകീക സുഖഭോഗങ്ങളില്‍ നാം നുകര്‍ന്നാടുമ്പോഴും കൂടുതല്‍ സുഖങ്ങള്‍ തേടി വീണ്ടും വീണ്ടും അലയുമ്പോഴും എങ്ങോട്ടാണീ പായുന്നത്. ഇവിടെയെല്ലാം എനിക്ക് കാണാന്‍ കഴിഞ്ഞതും അനുഭവിച്ചറിഞ്ഞതും പരിശുദ്ധ കന്യകയുടെ വിസ്മയകാഴ്ചയാണ്. ഇനിയെങ്കിലും നമുക്കൊന്ന് നമ്മിലേക്ക് തിരിഞ്ഞുനോക്കാം, ചിന്തിക്കാം. പശ്ചാതാപത്തിന്റെ ഒരു തുള്ളി കണ്ണുനീരെങ്കിലും നമുക്കൊഴുക്കാം. ബുദ്ധിമുട്ടുകളിലും പ്രശ്‌നങ്ങളിലും മാത്രം ദൈവത്തെ ഓര്‍ക്കാതെ കണ്ടുകൊണ്ട് ഈ അല്‍പ്പായ
നിത്യ സഹായഭവന്‍, നിത്യ സഹായമാതാവിന്റെ മദ്ധ്യസ്ഥത്തിന്റെ പേരില്‍ ആയിരങ്ങള്‍ക്ക് അത്താണിയായ് ആത്മീയതയുടെ ഉയരങ്ങളിലേക്ക് വളരട്ടെ എന്നുമാത്രം പ്രാര്‍ത്ഥിച്ചുകൊണ്ട് നിറുത്തട്ടെ……..

സിജോ. പി. എം

Print Friendly, PDF & Email