ധ്യാനം

6266
143191
SONY DSC

പരിശീലനത്തിലിരിക്കുന്ന കുട്ടികള്‍ക്കായി ഫാ. ജിയോ ടോമിന്റെ നേതൃത്വത്തില്‍ 6 ദിവസങ്ങളിലാി നടന്ന ധ്യാനം ഏറെ ആത്മീയ ഉണര്‍വ് നല്‍കുന്നതായിരുന്നു. വലിയ ഒരു ധ്യാനഗുരുവിന്റെ ഭാവമില്ലാതെ എളിമയുള്ള, സ്‌നേഹമുള്ള, സന്തോഷമുള്ള ഒരു സന്യാസ വൈദികനെ അങ്ങില്‍ ദര്‍ശിക്കുവാന്‍ സാധിച്ചു. കൃത്യമായി ടൈംടേബിള്‍ നല്‍കി ഒട്ടും സമയം നഷ്ടമാക്കാതെ ധ്യാനം നയിച്ചത് ഏറെ ഉപകാരപ്രദമായിരുന്നു. ആറ് സേക്രഡ് ദനിങ്ങളായി തിരിച്ച് പരിശീലനത്തിലിരിക്കുന്നവര്‍ക്ക് ആവശ്യമായ ആത്മീയ, ഭൗതീക ജ്ഞാനം നല്‍കുവാന്‍ ഏറ്റം സഹായകരമായിരുന്നു. അച്ചന്റെ ധ്യാനത്തില്‍ ഒരു സ്‌നേഹമുള്ള പികാവിനെ പോലെ ആരെയും അവഗണിക്കാതെ എല്ലാവരേയും പരിഗണിക്കുവാനും ശ്രദ്ധിക്കുവാനും ഒപ്പം കൊച്ചു കൊച്ചു കുറവുകള്‍ തിരുത്തുവാനും അച്ചന്‍ ശ്രദ്ധിച്ചിരുന്നു.

വി. ഗ്രന്ഥാധിഷ്ഠിതമായ ധ്യാനം അയിരുന്നതിനാല്‍ – ഒഴിവു സമയങ്ങളില്‍ വചനം കൂട്ടരില്‍ വായിക്കുവാന്‍ താത്പര്യം ജനിപ്പിക്കുന്നതായിരുന്നു. പ്രഭാഷണങ്ങള്‍ അതുപോലെ വൈകുന്നേരങ്ങളില്‍ ആ ദിവസത്തെ ധ്യാനത്തെ ആസ്പദമാക്കി നടത്തിയ ആരാധന ഏറെ ആഴത്തില്‍ ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നതായിരുന്നു. നിത്യാരാധന എല്ലാവരെയും സ്പര്‍ശിച്ചു. വളരെ ഒരുങ്ങി കുമ്പസാരം നടത്തിയതുമൂലം നല്ല കുമ്പാസം നടത്താന്‍ എല്ലാവര്‍ക്കും സാധിച്ചു. ഒപ്പം ഓരോ പ്രഭാഷണങ്ങള്‍ക്ക് മുമ്പും അച്ചന്‍ നല്‍കിയ ഗാനപരിശീലനം വളരെ ആത്മീയ ഉണര്‍വു നല്‍കി.

അച്ചന്റെ ഭക്തി പൂര്‍ണ്ണമായ വി. ബലിയും പ്രസംഗവും എല്ലാ ധ്യാനാത്മക്കള്‍ക്കും വളരെ ഇഷ്ടപ്പെട്ടു.

യാതൊരു പ്രത്യേകതയും ഇല്ലാത്ത വളരെ തുറന്ന് ഇടപെടുന്ന അച്ചന്‍ വലിയ ഒരു മന
അച്ചന്റെ രസകരവും ലളിതവുമായി നടത്തുന്ന പ്രഭാഷണങ്ങള്‍ മൂലം എല്ലാം നന്നായി മന
ബഹു. ജോണ്‍ കൂരനച്ചന്റെ ധ്യാന പ്രസംഗങ്ങള്‍ ആകര്‍ഷകവും ഫലദായകവുമായിരുന്നു. സമകാലികജീവിതത്തെ വചനത്തിന്റെ വെളിച്ചത്തില്‍ വിലയിരുത്തുവാനും ഭാവി ജീവിതത്തെ പ്രത്യാശയോടെ സമീപിക്കുന്നതിനും അത് പര്യാപ്തമായിത്തീര്‍ന്നു.

മരണം വരുമൊരുനാള്‍ ഓര്‍ക്കുക മര്‍ത്ത്യാ നീ എന്ന് മറ്റുള്ളവരെ നോക്കി പാടിക്കൊണ്ടിരുന്ന ഞങ്ങള്‍ക്ക് സാങ്കല്പികമായിട്ടാണെങ്കിലും സ്വന്തം ശവമഞ്ചം വഹിച്ചുകൊണ്ടുള്ള വിലാപയാത്രയും മരണാന്തര ശുശ്രൂഷയും ഒരേ സമയം സംഭ്രമജനകവും അതേസമയം സ്വന്തം ജീവിതരീതികളിലേക്കുള്ള തിരിഞ്ഞുനോട്ടത്തിനും തിരുത്തലിനും ഉപകരിക്കുന്നതുമായി

ബഹു. ജിന്റോയച്ചന്റെ പ്രഭാഷണങ്ങളും ജീവിതസാക്ഷ്യവും സഹനത്തിന്റെയും പ്രത്യാശയുടെയും അനുഭവ പാഠങ്ങളായി മാറി. ഇടവകജനങ്ങളുടെ 200 ഓളം വാഹനങ്ങള്‍ ഒറ്റദിവസം വെഞ്ചരിക്കുകയും തൈലം പൂശി മുദ്രവയ്ക്കുകയും ചെയ്തത് വാഹനയുടമകള്‍ക്ക് കൂടുതല്‍ സുരക്ഷിതത്വബോധം നല്‍കുകുയം നവ്യാനുഭവമായി മാറുകയും ചെയ്തു. നിത്യസഹായ മാതാവിനോടുള്ള ഭക്തിയുടെയും നൊവേനയുടെയും പ്രചാരകര്‍ റിഡംപറിസ്റ്റ് സന്യാസ സമൂഹമാണെന്നുള്ളത് പലര്‍ക്കും പുതിയ അറിവായിരുന്നു.
ചുരുക്കത്തില്‍ താബോര്‍ മലയിലെ യേശുവിന്റെ രൂപാന്തരീകരണ സമയത്ത് പത്രോസ് പറഞ്ഞതുപോലെ നാം ഇവിടെ ആയിരിക്കുന്നത് നല്ലതാകുന്നു (മത്തായി 17: 4) എന്ന് പറയാന്‍ തോന്നിപ്പിച്ച ദിവസങ്ങളായിരുന്നു അവ.

Print Friendly, PDF & Email