പിതാവേ എന്റെ ഹിതമല്ല അങ്ങയുടെ ഹിതം നിറവേറട്ടെ (മത്ത 26:39). നീണ്ട ഒരു വര്‍ഷത്തെ പ്രാര്ഥനയക്കും പരിത്യാഗത്തിനും പരിശീലനത്തിനും അവസാനം ദൈവഹിതം നിറവേറിയ ദിവസമായിരുന്നു 2015 മെയ് 29. ഞങ്ങള്‍ 9 പേര് പ്രഥമ വൃതവാഗ്ദാനവും ജിനേഷ് ബ്രദര്‍ നിത്യവൃതവാഗ്ദാനവും നടത്തി ദിവ്യരക്ഷക സഭയിലെ അംഗങ്ങളായി മാറി ഈ പുണ്യദിനത്തില്‍. രാവിലെ 10 മണിയോടുകൂടി ആരംഭിച്ച തിരുകര്‍മ്മങ്ങള്‍ പ്രാര്‍ത്ഥനാ നിര്‍ഭരവും അനുഗ്രഹദായകവുമായിരുന്നു. ഞങ്ങളുടെ കുടുംബങ്ങളില്‍ നിന്നുള്ള മാതാപിതാക്കളും ബന്ധുമിത്രാദികളും വൈദീകരും കന്യാസ്ത്രികളും വന്നിരുന്നു. ബുഹമാനപ്പെട്ട വികാര്‍ ജോസഫച്ചന് എല്ലാവരെയും തിരുകര്‍മ്മങ്ങളിലേക്ക് സ്വാഗതം ചെയ്തു. ബഹുമാനപ്പെട്ട പ്രൊവിന്‍ഷ്യാള്‍ ജോയി പൂണോളി അച്ചനാണ് കുര്‍ബാനയ്ക്ക് നേതൃത്വം നല്‍കിയത്. ടോണി അച്ചനും ചാക്കോ അച്ചനും സഹകര്‍മ്മികത്വം വഹിച്ചു. പൗലോസച്ചന് നല്ലൊരു സന്ദേശം നല്കി അനുഗ്രഹിച്ചു. കുര്ബ്ബാനിയിലെ പല മുഹൂര്‍ത്തങ്ങളിലായി വൃതവാഗ്ദാനം നടത്തുകയും ക്രൂശിതനെ അനുകരിക്കുവാന്‍ കുരിശും പരി. അമ്മയോട് ചേര്‍ന്ന് നില്ക്കുവാന് കൊന്തയും സഭയോട് ചേര്‍ന്ന് നിന്ന് പ്രവര്‍ത്തി ക്കുവാന്‍ സഭാ നിയമവും സ്വീകരിച്ച് ഞങ്ങള്‍ സഭയിലെ അംഗങ്ങളായി മാറി. 12.30 നോടുകൂടി എല്ലാ തിരുകര്‍മ്മങ്ങളും അവസാനിച്ചു.
ഞങ്ങളുടെ സന്തോഷത്തിന്റെ മാറ്റു കൂട്ടുന്നതിന് ഞങ്ങള്‍ ഒരുമിച്ച് ഢശ്മ േപാടി കേക്ക് മുറിച്ചു. ഞങ്ങളുടെ മാതാപിതാക്കകള്‍ ഞങ്ങള്‍ക്ക് കേക്ക് നുകര്‍ന്നു നല്‍കികൊണ്ട് ആനന്ദപ്രദമാക്കി. അതിനുശേഷമുള്ള വിഭവസമൃദ്ധമായ സദ്യയ്ക്ക് ശേഷം ഞങ്ങള്‍ മാതാപിതാക്കളോടൊപ്പം വീട്ടിലേക്ക് പോയി.
ഈ അവസരത്തില്‍ സന്യാസ ജീവിതത്തിനെ പുണ്യവഴികളിലൂടെ സഞ്ചരിക്കുവാന്‍ ആരംഭിച്ചിരിക്കുന്ന ഞങ്ങളുടെ ജീവിതത്തെ നയിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന സര്‍വ്വശക്തനായ ദൈവത്തിനും അതുപോലെ ഞങ്ങളുടെ കൂടെ എപ്പോഴുമുണ്ടായിരുന്ന എല്ലാ വൈദീകര്‍ക്കും പ്രത്യേകമായി നോവിസ് മാസ്റ്റര്‍ ടോണി അച്ചനും എല്ലാ ബ്രദേഴ്സിനും ഞങ്ങള്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കുകയും സഹായിക്കുകയും ചെയ്യുന്ന എല്ലാവര്ക്കും ഞങ്ങള്‍ നന്ദിയുടെ ഒരായിരം പൂച്ചെണ്ടുകള്‍ ഹൃദയപൂര്‍വ്വം സമര്‍പ്പിക്കുന്നു.